പുസ്തകപരിചയം
പ്രത്യൌഷധവിധിയും പ്രഥമചികിത്സയും
- ശ്രീ സി. ആര്‍. കേശവന്‍ വൈദ്യര്‍
ശ്രീ സി. ആര്‍. കേശവന്‍ വൈദ്യരുടെ ഗ്രന്ഥങ്ങളെ പരിചയപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്‌തുകൊണ്ട് പുതിയൊരു പംക്‌തിക്ക് തുടക്കം കുറിക്കട്ടെ. അതീവ ലളിതമായ ഭാഷയില്‍ ഏതൊരു കൊച്ചു കുട്ടിക്കുപോലും മനസ്സിലാക്കാവുന്ന വിധം രചിച്ച പുസ്തകമാണ് പ്രത്യൌഷധവിധിയും പ്രഥമചികിത്സയും. 1942 ഡിസംബറില്‍ പുറത്തിറങ്ങിയ ഈ പുസ്തകത്തിന് ഏട്ട് പുതിയ പതിപ്പുകളും അനേകം റീപ്രിണ്റ്റുകളും ഉണ്ടായത് പുസ്തകത്തിണ്റ്റെ പ്രചുരപ്രചാരത്തേയും ഉപയോഗ്യതയേയും സൂചിപ്പിക്കുന്നു. 1990 മെയ്മാസത്തില്‍ ഈ പുസ്തകത്തിണ്റ്റെ ആദ്യ ഡി സി പതിപ്പ് പ്രകാശനം ചെയ്യപ്പെട്ടു. ഈ കൃതിയെക്കുറിച്ച് ഡി സി ബുക്സ് ഇങ്ങനെ എഴുതുന്നു:
അറിഞ്ഞും അറിയാതെയും സംഭവിക്കാവുന്ന അനേകം വിപത്തുകളുടെ മദ്ധ്യത്തില്‍ കൂടിയാണ് മനുഷ്യന്‍ ജീവിച്ചുപോരുന്നത്. അത്തരം അപകടഘട്ടങ്ങളില്‍ ഉപകരിക്കുന്ന പ്രഥമ ചികിത്സകളാണ് ഈ ഗ്രന്ഥത്തില്‍ സമാഹരിച്ചിരിക്കുന്നത്. ആയുര്‍വേദ ഗ്രന്ഥങ്ങളിലും തമിഴു വൈദ്യ ഗ്രന്ഥങ്ങളിലും ചിതറിക്കിടക്കുന്നവയാണിവ... ലളിതമായ മലയാള പദ്യങ്ങളിലൂടെയാണ് ഈ ചികിത്സാവിധികള്‍ പറഞ്ഞുതരുന്നത്. അപകടങ്ങളും മറ്റും സംഭവിക്കുന്ന ഘട്ടങ്ങളില്‍ അടിയന്തിരമായി അവനവനു തന്നെയോ മറ്റുള്ളവര്‍ക്കോ ഉടനടി പരിഹാരം ചെയ്യത്തക്കവിധം ലഘുവായ പ്രതിവിധികള്‍ അടങ്ങുന്ന ഈ ഗ്രന്ഥം ഓരോ കുടുംബത്തിലെയും ഓരോ അംഗങ്ങളും കരുതിവെക്കേണ്ടതാണ്............
ഈ ഗ്രന്ഥത്തെ സംബന്ധിച്ച് വളരെ അന്വര്‍ത്ഥമായ ഒരു നിരീക്ഷണമാണ് ഡി സി ബുക്സിണ്റ്റേത്.
(തുടരും )

പഴുതാര കുത്തിയാല്‍ എന്തു ചെയ്യണം?
പഴുതാര കടിച്ചീടില്‍
പഴുപ്പായൊരു പ്ളാവില
അരച്ചു തുമ്പതന്‍ ചാറില്‍
പുരട്ടേണം വിഷം കെടാന്‍.
(പ്രത്യൌഷധവിധിയും പ്രഥമചികിത്സയും - ശ്രീ സി. ആര്‍. കേശവന്‍ വൈദ്യര്‍ )
നോക്കൂ, എത്ര ലളിതമായ ചികിത്സാവിധി. എത്ര ലളിതമായ ഭാഷ. എത്ര ലളിതമായ, ആസ്വാദ്യകരമായ കവിത . ചികിത്സ ഓര്‍ക്കാന്‍ മാത്രമല്ല ചൊല്ലി രസിക്കാനും കൊള്ളാം.
(തുടരും) പുസ്തകപരിചയം: പി ശിവദാസ്.
No comments:
Post a Comment