... * WELCOME TO THE WEBSITE OF Sri C. R. KESAVAN VAIDYAR * ... * ... Site designed and dedicated by P. Sivadas master ... * * ...

ANUSMARANANGAL

K. R. Narayanan, Former President of India.

Shri Kesavan Vaidyar  is  one of the outstanding  personalities produced by modern Kerala. His life is a shining example of success through sheer force of character,  spirit of enterprise, search after knowledge  and dedicated service to the people. As a disciple of Sri Narayana Guru and as one who has written a number of books and articles on Gurudev, Shri Kesavan vaidyar has done invaluable work in popularizing the teachings of Gurudev for the present generation in Kerala. He has, besides, supported every progressive social and humanitarian cause in Kerala,. …  - K. R. Narayanan, Former President of India.

 ഗുരു നിത്യ ചൈതന്യ യതി

ഒരായിരം വര്‍ഷങ്ങള്‍ക്കിടയില്‍ എന്നോ ഒരിക്കല്‍ മാത്രമാണ്‌ കേശവന്‍ വൈദ്യരെപ്പോലെ ഒരു പുണ്യചരിതന്‍ വന്ന്‌ നമ്മോടൊപ്പം ലളിതമായി ജീവിക്കുന്നത്‌. അദ്ദേഹത്തിണ്റ്റെ മനസ്സ്‌ എപ്പോഴും ലോക നന്‍മക്കു വേണ്ടി എങ്ങനെ യത്നിക്കാം എന്ന ചിന്തയിലാണ്‌. ...
 - ഗുരു നിത്യ ചൈതന്യ യതി

 ശ്രീ കെ. കരുണാകരന്‍

കേരളത്തിലെ സാമൂഹിക രംഗത്ത്‌ ഓരോ കാലത്തും തിളങ്ങി നില്‍ക്കുന്ന അപൂര്‍വ്വം ചിലര്‍ ഉണ്ടാവാറുണ്ട്‌. അത്തരത്തിലൊരു അപൂര്‍വ്വ വ്യക്‌തിത്വത്തിണ്റ്റെ ഉടമയായാണ്‌ ശ്രീ കേശവന്‍ വൈദ്യരെ ഞാന്‍ വിശേഷിപ്പിക്കാനാഗ്രഹിക്കുന്നത്‌. ...
- ശ്രീ കെ. കരുണാകരന്‍

 സ്വാമി ശ്വാശ്വതികാനന്ദ



ശ്രീനാരായണ ഗുരുദേവന്‍ സൃഷ്ടിച്ച മഹിതമായ സംസ്കാരത്തിണ്റ്റെ മധുരിമയും ലാളിത്യവും പരാര്‍ത്ഥതയും കര്‍മ്മോത്‌സുകതയും വൈദ്യരില്‍ പ്രകാശിച്ചു നില്‍ക്കുന്നു. സ്വാതന്ത്ര്യ ചിന്തയും സ്വാശ്രയ ശീലവും ഗുരുദേവ സംസ്കാരത്തിണ്റ്റെ മുഖമുദ്രയാണ്‌. പുതിയ തലമുറയ്ക്ക്‌ വൈദ്യരുടെ ജീവിതം പ്രചോദനം നല്‌കട്ടെ. ...
- സ്വാമി ശ്വാശ്വതികാനന്ദ

 ബിഷപ്പ്‌ ജെയിംസ്‌ പഴയാറ്റില്‍

വളരെ എളിയ ജീവിത സാഹചര്യങ്ങളില്‍ നിന്ന് കഠിനപ്രയത്നവും സ്ഥിരോത്സാഹവും സര്‍വ്വോപരി ഈശ്വര കടാക്ഷവും മൂലം പ്രശസ്‌തിയുടെ ഉച്ചകോടിയിലെത്താന്‍ അദ്ദേഹത്തിന്‌ സാധിച്ചു. ജീവിതത്തിണ്റ്റെ നാനാതുറകളില്‍പ്പെട്ട ആളുകള്‍ ആദരവോടെയാണ്‌ വൈദ്യരുടെ നാമം സ്മരിക്കുന്നത്‌. ...
- ബിഷപ്പ്‌ ജെയിംസ്‌ പഴയാറ്റില്‍.

സ്വാമി ഗീതാനന്ദ. 

നവനീതം പോലെ മൃദുല സ്നിഗ്ദ ഹൃദയനാണ്‌ ശ്രീ സി. ആര്‍. കേശവന്‍ വൈദ്യര്‍. പരിചയപ്പെട്ട നാള്‍ മുതല്‍ ശ്രീ വൈദ്യര്‍ എണ്റ്റെ ഹൃദയപീഠത്തിലെ ഒരാരാധ്യ ദേവതയാണ്‌. ...
- സ്വാമി ഗീതാനന്ദ.

 അക്കിത്തം അച്യുതന്‍ നമ്പൂതിരി

കേരള ചരിത്രത്തിലെ അവിസ്മരണീയ ചൈതന്യമാണ്‌ ശ്രീ സി. ആര്‍. കേശവന്‍ വൈദ്യര്‍. ...
- അക്കിത്തം അച്യുതന്‍ നമ്പൂതിരി.

പ്രൊഫസര്‍ എം. കെ. സാനു 

അദ്ധ്യാപകന്‍, സാമൂഹ്യ പരിഷ്‌കര്‍ത്താവ്‌, യുക്‌തിവാദി, സ്വാതന്ത്ര്യ സമരോത്‌സുകന്‍ എന്നിങ്ങനെ പല നിലകളില്‍ നിശബ്ദമായി പ്രവര്‍ത്തിച്ചതിനു ശേഷമാണ്‌ വൈദ്യര്‍ വ്യവസായ രംഗത്ത്‌ കാലൂന്നിയത്‌. ആ പൂര്‍വ്വകാല സംസ്കാരം അദ്ദേഹത്തില്‍ അഭംഗുരമായി തുടരുകയാണ്‌ ചെയ്തത്‌. ...
- പ്രൊഫസര്‍ എം. കെ. സാനു.

 എം. പി. നാരായണപ്പിള്ള
 കേരളത്തിലെ വരും തലമുറകള്‍ക്കു കൈമാറാനുള്ള ഏറ്റവും വലിയ സമ്പത്ത്‌ വൈദ്യരുടെ ജീവിതത്തിണ്റ്റെ കഥ തന്നെയാണ്‌. പണത്തിന്നപ്പുറമുള്ള മൂല്യങ്ങളില്‍ അടിയുറച്ച്‌ നിന്നുകൊണ്ട്‌ എങ്ങിനെ വ്യവസായവും വ്യാപാരവും നടത്താമെന്ന് തെളിയിച്ച ഇതിഹാസമാണ്‌ ശ്രീ കേശവന്‍ വൈദ്യര്‍. ...
- എം. പി. നാരായണപ്പിള്ള.


B. Rachaiah

Shri C. R. Kesavan vaidyar was a noted industrialist, philanthropist and ardent disciple of Sree Narayana Guru. Shri Vaidyar, a multi-faced personality who had chequred a career, has made his mark in various spheres of human endeavour by dint of hard work, indomitable courage, intense devotion and inventive brilliance. …  - B. Rachaiah(Former Governor of Kerala.

Vakkom Purushothaman

Thee services rendered by Sri. C. R. Kesavan Vaidyar will be of valuable inspiration to the younger generations .    - Vakkom Purushothaman (Former Lt. Governor of Andaman & Nicobar Islands

V. R. Krishna Iyer

Sri C. R. Kesavan Vaidyar has shown deep commitment to society, particularly to the deprived sections. He has dedicated himself to the cause of humanity regardless of reward or renown. For long the people of Kerala willcherish your sincere services to the nation. … -  V. R. Krishna Iyer  (Former Judge, Supreme Court)

വൈദ്യഭൂഷണം കെ. രാഘവന്‍ തിരുമുല്‍പ്പാട്‌

അഭിമാനവും വിനയവും ഒന്നായിത്തീര്‍ന്ന സവിശേഷതയാണ്‌ കേശവന്‍ വൈദ്യരുടെ സ്വഭാവമെന്നു പറയാവുന്നതാണ്‌. ... സംസ്കൃത ഗ്രന്ഥങ്ങളില്‍ അധികമൊന്നും കാണാത്തവയും, കേരളീയരായ വൃദ്ധവൈദ്യന്‍മാരുടെ ഇടയില്‍ നടപ്പുണ്ടായിരുന്നവയുമായ വിശിഷ്ടങ്ങളായ 'യോഗങ്ങള്‍' കേശവന്‍ വൈദ്യര്‍ ശേഖരിച്ചിട്ടുണ്ട്‌. ...
- വൈദ്യഭൂഷണം കെ. രാഘവന്‍ തിരുമുല്‍പ്പാട്‌.

 ജോസഫ്‌ മുണ്ടശ്ശേരി

കേശവന്‍ വൈദ്യരുടെ ചന്ദ്രികാശീതളമായ പ്രകൃതമാണ്‌ അദ്ദേഹത്തെ മനുഷ്യരില്‍ മനുഷ്യനാക്കിയത്‌.


ആര്‍. ശങ്കര്‍ (മുന്‍ മുഖ്യമന്ത്രി)

ജനങ്ങളെ സേവിക്കുന്നതിന്‌ ഇത്രയേറെ തല്‍പര്യവും ആത്മാര്‍ത്ഥതയും കാണിക്കുന്ന വൈദ്യരെപ്പോലുള്ള ആളുകള്‍ ജനസമൂഹത്തിന്‌ വലിയ സമ്പാദ്യമാണ്‌


കെ. എം. ചെറിയാന്‍
കേശവന്‍ വൈദ്യര്‍ക്ക്‌ പണം കൂട്ടിവെക്കുന്നതില്‍ തീരെ താല്‍പര്യമില്ല. അത്‌ സമുദായത്തിന്‌ ഗുണകരമായ രീതിയില്‍ ചെലവഴിക്കുന്നതിലാണ്‌ അദ്ദേഹത്തിന്‌ താല്‍പര്യം.

സഹോദരന്‍ അയ്യപ്പന്‍
സമ്പത്തും പ്രശസ്തിയും വരുമ്പോള്‍ തല തിരിയുന്നവരുടെ കൂട്ടത്തില്‍ പെടുന്ന ആളല്ല വൈദ്യര്‍. ഫലഭാരം കൊണ്ട്‌ തരുക്കളും ജലഭാരം കൊണ്ട്‌ ഘനങ്ങളും നമിക്കുന്നതുപോലെ സമ്പത്തും പ്രശസ്തിയും കൊണ്ട്‌ വിനയവാനും സൌമ്യനും ആയിത്തീര്‍ന്ന ആളായിരുന്നു കേശവന്‍ വൈദ്യര്‍.

കെ. എം. മാത്യു
ആധുനിക കേരളത്തിലെ മാര്‍ഗ്ഗദര്‍ശികളായ മഹാന്‍മാരില്‍ ഒരാളാണ്‌ കേശവന്‍ വൈദ്യര്‍.

ഡോ. സുകുമാര്‍ അഴീക്കോട്‌

താന്‍ ജീവിക്കുന്ന സമൂഹത്തെ തണ്റ്റെ ജീവിതം കൊണ്ട്‌ സമുന്നതമാക്കിയ വ്യക്‌തിയാണ്‌ വൈദ്യര്‍.


 



കേശവന്‍ വൈദ്യര്‍ക്ക്‌ കാവ്യാര്‍ച്ചന

മഹാകവി വള്ളത്തോള്‍
പേശലായുര്‍വ്വേദ വിജ്ഞാനശാലിയാം
കേശവവൈദ്യണ്റ്റെ സല്‍കീര്‍ത്തിചന്ദ്രികേ
ആശകള്‍തോറും ചരിക്ക നറുമണം
വീശുന്നൊരത്ഭുത ചന്ദ്രികയായി നീ. ...
                - മഹാകവി വള്ളത്തോള്‍
.

പാലാ നാരായണന്‍ നായര്‍

പുണ്യാത്മാവായ്‌ ഗുരുകുല നിഴലില്‍
സഞ്ചരിച്ചും ജയിച്ചും
കണ്ണാല്‍ കാണായ ഭാഗ്യക്കൊടുമുടി കയറി-
ക്കീഴടക്കിബ്ഭരിച്ചും,
എണ്ണപ്പെട്ടുള്ള നാട്ടിന്‍ വിവിധ തുറകളില്‍
മേല്‍വിലാസം പതിച്ചും
തൊണ്ണൂറബ്ദം കടക്കും സുകൃതമണി, സി. ആര്‍.
കേശവന്‍ വൈദ്യര്‍ വാഴ്ക!
... – പാലാ നാരായണന്‍ നായര്‍
.

വൈദ്യഭൂഷണം കെ. രാഘവന്‍ തിരുമുല്‍പ്പാട്‌
ശ്രീനാരായണ ഗുരുവിന്‍
തിരുനാളില്‍ത്തന്നെ സംഭവിയ്ക്കുകകയാല്‍
ശുഭമാം ജന്‍മം ശുഭതര
മാണല്ലോ നല്ല ജീവിതതാലേ. ...
- വൈദ്യഭൂഷണം കെ. രാഘവന്‍ തിരുമുല്‍പ്പാട്‌.


പി. ശ്രീധരന്‍

വണിക-വൈദ്യ വിശാരനദങ്ങതന്‍
പ്രണവമന്ത്രമതൊന്നു താന്‍ - സേവനം
അഴലെഴുന്നവര്‍ക്കത്താണിയായി നീ
അറിവു തേടുന്നവര്‍ക്കാശ്രയമായി നീ
അന്ന്യനനുഗ്രഹമാകണം താന്‍ ചെയ്‌വ-
തെന്ന ഗുരുവാണി സാര്‍ത്ഥകമാക്കി നീ
ഇന്നുമീ സായാഹ്ന സന്ധ്യയില്‍ പോലുമാ
ധന്യോക്‌തി തന്നുണ്‍മയായി ജ്വലിപ്പൂ
നീ മര്‍ത്ത്യനമര്‍ത്ത്യനാകുന്നതീ മട്ടുള്ള
വൃത്തികള്‍മൂലമതു തെളിയിച്ചു നീ.
... - പി. ശ്രീധരന്‍.