... * WELCOME TO THE WEBSITE OF Sri C. R. KESAVAN VAIDYAR * ... * ... Site designed and dedicated by P. Sivadas master ... * * ...
Showing posts with label POEMS. Show all posts
Showing posts with label POEMS. Show all posts

Tuesday, January 4, 2011

കാവ്യാര്‍ച്ചന കേശവന്‍ വൈദ്യര്‍ക്ക്‌

കേശവന്‍ വൈദ്യര്‍ക്ക്‌ കാവ്യാര്‍ച്ചന
മഹാകവി വള്ളത്തോള്‍
പേശലായുര്‍വ്വേദ വിജ്ഞാനശാലിയാം
കേശവവൈദ്യണ്റ്റെ സല്‍കീര്‍ത്തിചന്ദ്രികേ
ആശകള്‍തോറും ചരിക്ക നറുമണം
വീശുന്നൊരത്ഭുത ചന്ദ്രികയായി നീ. ...
- മഹാകവി വള്ളത്തോള്‍.

പാലാ നാരായണന്‍ നായര്‍
പുണ്യാത്മാവായ്‌ ഗുരുകുല നിഴലില്‍
സഞ്ചരിച്ചും ജയിച്ചും
കണ്ണാല്‍ കാണായ ഭാഗ്യക്കൊടുമുടി കയറി-
ക്കീഴടക്കിബ്ഭരിച്ചും,
എണ്ണപ്പെട്ടുള്ള നാട്ടിന്‍ വിവിധ തുറകളില്‍
മേല്‍വിലാസം പതിച്ചും
തൊണ്ണൂറബ്ദം കടക്കും സുകൃതമണി, സി. ആര്‍.
കേശവന്‍ വൈദ്യര്‍ വാഴ്ക!
... – പാലാ നാരായണന്‍ നായര്‍
.

വൈദ്യഭൂഷണം കെ. രാഘവന്‍ തിരുമുല്‍പ്പാട്‌
ശ്രീനാരായണ ഗുരുവിന്‍
തിരുനാളില്‍ത്തന്നെ സംഭവിയ്ക്കുകകയാല്‍
ശുഭമാം ജന്‍മം ശുഭതര
മാണല്ലോ നല്ല ജീവിതതാലേ. ...
- വൈദ്യഭൂഷണം കെ. രാഘവന്‍ തിരുമുല്‍പ്പാട്‌.

പി. ശ്രീധരന്‍
വണിക-വൈദ്യ വിശാരനദങ്ങതന്‍
പ്രണവമന്ത്രമതൊന്നു താന്‍ - സേവനം
അഴലെഴുന്നവര്‍ക്കത്താണിയായി നീ
അറിവു തേടുന്നവര്‍ക്കാശ്രയമായി നീ
അന്ന്യനനുഗ്രഹമാകണം താന്‍ ചെയ്‌വ-
തെന്ന ഗുരുവാണി സാര്‍ത്ഥകമാക്കി നീ
ഇന്നുമീ സായാഹ്ന സന്ധ്യയില്‍ പോലുമാ
ധന്യോക്‌തി തന്നുണ്‍മയായി ജ്വലിപ്പൂ
നീ മര്‍ത്ത്യനമര്‍ത്ത്യനാകുന്നതീ മട്ടുള്ള
വൃത്തികള്‍മൂലമതു തെളിയിച്ചു നീ.
... - പി. ശ്രീധരന്‍.