... * WELCOME TO THE WEBSITE OF Sri C. R. KESAVAN VAIDYAR * ... * ... Site designed and dedicated by P. Sivadas master ... * * ...

Saturday, January 8, 2011

വൈദ്യരെപ്പറ്റി അവര്‍ പറഞ്ഞത്‌

ജോസഫ്‌ മുണ്ടശ്ശേരി
കേശവന്‍ വൈദ്യരുടെ ചന്ദ്രികാശീതളമായ പ്രകൃതമാണ്‌ അദ്ദേഹത്തെ മനുഷ്യരില്‍ മനുഷ്യനാക്കിയത്‌.
ആര്‍. ശങ്കര്‍ (മുന്‍ മുഖ്യമന്ത്രി)
ജനങ്ങളെ സേവിക്കുന്നതിന്‌ ഇത്രയേറെ തല്‍പര്യവും ആത്മാര്‍ത്ഥതയും കാണിക്കുന്ന വൈദ്യരെപ്പോലുള്ള ആളുകള്‍ ജനസമൂഹത്തിന്‌ വലിയ സമ്പാദ്യമാണ്‌.
കെ. എം. ചെറിയാന്‍
കേശവന്‍ വൈദ്യര്‍ക്ക്‌ പണം കൂട്ടിവെക്കുന്നതില്‍ തീരെ താല്‍പര്യമില്ല. അത്‌ സമുദായത്തിന്‌ ഗുണകരമായ രീതിയില്‍ ചെലവഴിക്കുന്നതിലാണ്‌ അദ്ദേഹത്തിന്‌ താല്‍പര്യം.
സഹോദരന്‍ അയ്യപ്പന്‍
സമ്പത്തും പ്രശസ്തിയും വരുമ്പോള്‍ തല തിരിയുന്നവരുടെ കൂട്ടത്തില്‍ പെടുന്ന ആളല്ല വൈദ്യര്‍. ഫലഭാരം കൊണ്ട്‌ തരുക്കളും ജലഭാരം കൊണ്ട്‌ ഘനങ്ങളും നമിക്കുന്നതുപോലെ സമ്പത്തും പ്രശസ്തിയും കൊണ്ട്‌ വിനയവാനും സൌമ്യനും ആയിത്തീര്‍ന്ന ആളായിരുന്നു കേശവന്‍ വൈദ്യര്‍.
കെ. എം. മാത്യു
ആധുനിക കേരളത്തിലെ മാര്‍ഗ്ഗദര്‍ശികളായ മഹാന്‍മാരില്‍ ഒരാളാണ്‌ കേശവന്‍ വൈദ്യര്‍.

No comments:

Post a Comment