... * WELCOME TO THE WEBSITE OF Sri C. R. KESAVAN VAIDYAR * ... * ... Site designed and dedicated by P. Sivadas master ... * * ...

Sunday, January 9, 2011

വെബ്സൈറ്റിന്റെ ഉദ്ഘാടനം

കേശവന്‍ വൈദ്യരുടെ പേരിലുള്ള വെബ്‌സൈറ്റിണ്റ്റെ ഉദ്ഘാടനം പ്രശസ്ത കവി മുല്ലനേഴി 2011 ജനുവരി 12 - ന്‌ നിര്‍വ്വഹിക്കും. ഇരിങ്ങാലക്കുട എസ്‌. എന്‍. ടി. ടി. ഐ. ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്ക്‌ നടക്കുന്ന പരിപാടിയിലേക്ക്‌ ഏവര്‍ക്കും സ്വാഗതം.


ഐ. എം. വേലായുധന്‍ മാസ്റ്ററുടെ പേരിലുള്ള വെബ്‌സൈറ്റിണ്റ്റെ ഉദ്ഘാടനം ഡോ. സി. കെ. രവി 2011 ജനുവരി 12 - ന്‌ നിര്‍വ്വഹിക്കും. ഇരിങ്ങാലക്കുട എസ്‌. എന്‍. ടി. ടി. ഐ. ഓഡിറ്റോറിയത്തില്‍ രാവിലെ 11 മണിക്ക്‌ നടക്കുന്ന പരിപാടിയിലേക്ക്‌ ഏവര്‍ക്കും സ്വാഗതം.


BOOKS BY VAIDYAR




















Saturday, January 8, 2011

State and National Recogniton




More pictures and article will be added shortly





VISIT OF NATIONAL LEADERS

C. R. Kesavan Vaidyar, the Founder of S. N. Chandrika Educational Trust, used to invite eminent personalities of India to visit his educational institutions frequently. The students and teachers as well as the the public were very lucky as they could see and interact with the national leaders or literary celebrities.
( Will continue )

വൈദ്യരെപ്പറ്റി അവര്‍ പറഞ്ഞത്‌

ജോസഫ്‌ മുണ്ടശ്ശേരി
കേശവന്‍ വൈദ്യരുടെ ചന്ദ്രികാശീതളമായ പ്രകൃതമാണ്‌ അദ്ദേഹത്തെ മനുഷ്യരില്‍ മനുഷ്യനാക്കിയത്‌.
ആര്‍. ശങ്കര്‍ (മുന്‍ മുഖ്യമന്ത്രി)
ജനങ്ങളെ സേവിക്കുന്നതിന്‌ ഇത്രയേറെ തല്‍പര്യവും ആത്മാര്‍ത്ഥതയും കാണിക്കുന്ന വൈദ്യരെപ്പോലുള്ള ആളുകള്‍ ജനസമൂഹത്തിന്‌ വലിയ സമ്പാദ്യമാണ്‌.
കെ. എം. ചെറിയാന്‍
കേശവന്‍ വൈദ്യര്‍ക്ക്‌ പണം കൂട്ടിവെക്കുന്നതില്‍ തീരെ താല്‍പര്യമില്ല. അത്‌ സമുദായത്തിന്‌ ഗുണകരമായ രീതിയില്‍ ചെലവഴിക്കുന്നതിലാണ്‌ അദ്ദേഹത്തിന്‌ താല്‍പര്യം.
സഹോദരന്‍ അയ്യപ്പന്‍
സമ്പത്തും പ്രശസ്തിയും വരുമ്പോള്‍ തല തിരിയുന്നവരുടെ കൂട്ടത്തില്‍ പെടുന്ന ആളല്ല വൈദ്യര്‍. ഫലഭാരം കൊണ്ട്‌ തരുക്കളും ജലഭാരം കൊണ്ട്‌ ഘനങ്ങളും നമിക്കുന്നതുപോലെ സമ്പത്തും പ്രശസ്തിയും കൊണ്ട്‌ വിനയവാനും സൌമ്യനും ആയിത്തീര്‍ന്ന ആളായിരുന്നു കേശവന്‍ വൈദ്യര്‍.
കെ. എം. മാത്യു
ആധുനിക കേരളത്തിലെ മാര്‍ഗ്ഗദര്‍ശികളായ മഹാന്‍മാരില്‍ ഒരാളാണ്‌ കേശവന്‍ വൈദ്യര്‍.

Tuesday, January 4, 2011

കാവ്യാര്‍ച്ചന കേശവന്‍ വൈദ്യര്‍ക്ക്‌

കേശവന്‍ വൈദ്യര്‍ക്ക്‌ കാവ്യാര്‍ച്ചന
മഹാകവി വള്ളത്തോള്‍
പേശലായുര്‍വ്വേദ വിജ്ഞാനശാലിയാം
കേശവവൈദ്യണ്റ്റെ സല്‍കീര്‍ത്തിചന്ദ്രികേ
ആശകള്‍തോറും ചരിക്ക നറുമണം
വീശുന്നൊരത്ഭുത ചന്ദ്രികയായി നീ. ...
- മഹാകവി വള്ളത്തോള്‍.

പാലാ നാരായണന്‍ നായര്‍
പുണ്യാത്മാവായ്‌ ഗുരുകുല നിഴലില്‍
സഞ്ചരിച്ചും ജയിച്ചും
കണ്ണാല്‍ കാണായ ഭാഗ്യക്കൊടുമുടി കയറി-
ക്കീഴടക്കിബ്ഭരിച്ചും,
എണ്ണപ്പെട്ടുള്ള നാട്ടിന്‍ വിവിധ തുറകളില്‍
മേല്‍വിലാസം പതിച്ചും
തൊണ്ണൂറബ്ദം കടക്കും സുകൃതമണി, സി. ആര്‍.
കേശവന്‍ വൈദ്യര്‍ വാഴ്ക!
... – പാലാ നാരായണന്‍ നായര്‍
.

വൈദ്യഭൂഷണം കെ. രാഘവന്‍ തിരുമുല്‍പ്പാട്‌
ശ്രീനാരായണ ഗുരുവിന്‍
തിരുനാളില്‍ത്തന്നെ സംഭവിയ്ക്കുകകയാല്‍
ശുഭമാം ജന്‍മം ശുഭതര
മാണല്ലോ നല്ല ജീവിതതാലേ. ...
- വൈദ്യഭൂഷണം കെ. രാഘവന്‍ തിരുമുല്‍പ്പാട്‌.

പി. ശ്രീധരന്‍
വണിക-വൈദ്യ വിശാരനദങ്ങതന്‍
പ്രണവമന്ത്രമതൊന്നു താന്‍ - സേവനം
അഴലെഴുന്നവര്‍ക്കത്താണിയായി നീ
അറിവു തേടുന്നവര്‍ക്കാശ്രയമായി നീ
അന്ന്യനനുഗ്രഹമാകണം താന്‍ ചെയ്‌വ-
തെന്ന ഗുരുവാണി സാര്‍ത്ഥകമാക്കി നീ
ഇന്നുമീ സായാഹ്ന സന്ധ്യയില്‍ പോലുമാ
ധന്യോക്‌തി തന്നുണ്‍മയായി ജ്വലിപ്പൂ
നീ മര്‍ത്ത്യനമര്‍ത്ത്യനാകുന്നതീ മട്ടുള്ള
വൃത്തികള്‍മൂലമതു തെളിയിച്ചു നീ.
... - പി. ശ്രീധരന്‍.